
വടകര: ഇരുപത്തിയാറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചോമ്പാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാദാപുരംറോഡ് ബൈത്തുല്‍ ജദീദ്
വീട്ടില്‍ സയ്യിദ് ജാസിര്‍ തങ്ങളുടെ മകന്‍ സയ്യിദ് അഹമ്മദ് മുജാഹിറാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ ശേഷം ഉറക്കിക്കിടത്തിയതായിരുന്നു. പിന്നീട് കുഞ്ഞ് അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഉടന്‍ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ്
തന്നെ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മരണത്തില്‍ ചോമ്പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാവിലെ അഞ്ചിനും എട്ടരക്കും ഇടയിലാണ് സംഭവമെന്ന് എഫ്‌ഐആറില്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
















