
കക്കട്ടില്‍: തൊട്ടില്‍പ്പാലം ഡിപ്പോയില്‍ സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി സൗജന്യ യാത്രയുടെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കെ.എം.അഭിജിത്ത് എംഎല്‍എ
നിര്‍വഹിച്ചു. കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി.ബിന്ദു, ജനപ്രതിനിധികളായ രമേശന്, മൊയ്തു കോരങ്കോടന്‍, സുജിന, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സി.
ബാലകൃഷ്ണന്, ജമാല്‍ കോരങ്കോട്, പി.ജി. സത്യനാഥന്, സി.എച്ച് സെയ്തലവി എന്നിവര്‍
പ്രസംഗിച്ചു. ഡിടിഒ പി.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
ഉദ്ഘാടത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ബസ്സിനെ
വരവേറ്റു.
















