
ചേരാപുരം: മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കമ്മറ്റി ആസ്ഥാന മന്ദിര ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. നിശ്ചിത നിരക്കില്‍
ആയിരക്കണക്കിന് ബിരിയാണികള്‍ പഞ്ചായത്തിന്റെ വിവിധ ശാഖകളില്‍ വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ: അബ്ദുസമദ് തച്ചോളി നിര്‍വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഗ്രാമ മപഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍, പുത്തൂര്‍ മുഹമ്മദലി, എം എം ഹമീദ്, വി കെ അബ്ദുല്ല, റഷീദ് എ കെ, അനസ് കടലാട്ട്, കമ്മന നാസര്‍, അസീസ് പി കെ സി, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല, അസീസ് കിണറുള്ളതില്‍, ഇ.പി സലീം, റഷീദ് അരിയാക്കി, ടി കെ റഫീഖ്, കെ.കെ അന്ത്രു എന്നിവര്‍ നേതൃത്വം നല്‍കി.
















