
കല്ലാച്ചി: മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തറക്കണ്ടി പോക്കര്‍ ഹാജി (84) അന്തരിച്ചു. കല്ലാച്ചി ചീറോത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കല്ലാച്ചി ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ഭാരവാഹി,
ടൗണ്‍ ലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: സുലൈഖ (കടവത്തൂര്‍), പരേതയായ എടക്കലപ്പുറത്ത് സൈനബ. മക്കള്‍: ഹാരിസ്, അഫ്‌സല്‍, ആരിഫ, ഹഫ്‌സ, ആബിദ,
ആതിക, അസ്മിന. ഖബറടക്കം ഇന്ന് (ഞായര്‍) വൈകുന്നേരം 4.30ന് നാദാപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
















