
വടകര: ദീര്‍ഘകാലം സിപിഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സി. സുരേഷിന്റ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. ടി.പി. മൂസ മെമ്മോറിയല്‍ ഹാളില്‍ നടന്ന
അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് വടകര മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുരേഷ് മികച്ച സംഘാടകന്‍ കൂടിയായിരുന്നുവെന്ന് ഗവാസ് അനുസ്മരിച്ചു. ആര്‍.കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്‌സിക്യൂ ട്ടീവ് അംഗം ആര്‍. സത്യന്‍, വടകര മണ്ഡലം സെക്രട്ടറി എന്‍ എം ബിജു, മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ്, എ കെ കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു. ഏറാമല ലോക്കല്‍ സെ ക്രട്ടറി ഒ എം അശോകന്‍ സ്വാഗതവും കാര്‍ത്തികപ്പള്ളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പി എം ജിതിന്‍ നന്ദിയും പറഞ്ഞു.
















