ഓര്‍ക്കാട്ടേരി: ഏറാമല ആയുര്‍വേദ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെയും ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഞായര്‍) സൗജന്യ
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. ഓര്‍ക്കാട്ടേരി ശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ആവശ്യമായ മരുന്നും വിതരണം ചെയ്യും. ക്യാമ്പ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.















