അഴിയൂര്‍: എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അത്താണിക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു. വടകര ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ വിജീഷ് മാനഞ്ചാല്‍ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ഇ.സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.ഷിഹാബുദീന്‍, നാസര്‍ അത്താണിക്കല്‍, കെ.കുഞ്ഞമ്മദ്, രാജീവന്‍ പൊയ്യില്‍, കെ.കെ.അബ്ദുള്ള,, റഷീദ് തൗഫീഖ് മന്‍സില്‍, എസ്.അഭിലാഷ് കോറോതത്, സുലൈമാന്‍ ഹാജി, പി.സി.കനകരാജ്, ഗംഗന്‍ പൊയ്യില്‍, സുബിന ബാബുരാജ് എന്നിവര്‍ സംസാരിച്ചു.















