
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നു കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം
പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല.
ജൂലൈ 31 വരെ കടലില്‍ യന്ത്രവത്കൃതമല്ലാത്ത പരമ്പരാഗതവള്ളങ്ങളിലും ഇന്‍ബോര്‍ഡ് വള്ളങ്ങളിലും മാത്രമാണ് മത്സ്യബന്ധനം നടത്താനാകുക. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ്, പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ നിരോധനം
പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കേരള തീരം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കാലവര്‍ഷമമെത്തിയതോടെ മോശം കാലാവസ്ഥയും മുന്നറിയിപ്പും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ട്രോളിങ് നിരോധനം കൂടി വന്നതോടെ ജീവിതം വറുതിയാലാവുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.
















