ആയഞ്ചേരി: ആര്‍എസി കടമേരി ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സപ്തദിന സഹവാസ
ക്യാമ്പിന് (യുവ-24) ചീക്കിലോട് യുപി സ്കൂളില്‍ തുടക്കമായി. ജനപ്രതിനിധികളും അധ്യാപകരും വളണ്ടിയര്‍മാരും അണി നിരന്ന വിളംബര ജാഥയോടെയാണ് ക്യാമ്പിനു തുടക്കമായത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്യാട്ടുമ്മല്‍ അബ്ദുള്‍ ഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ആയിഷ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസര്‍ കെ.പി.കുഞ്ഞമ്മദ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കെ.മുസ്തഫ, വിവിധ ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, അധ്യാപക4 എന്നിവര്‍ സംബന്ധിച്ചു.
സുസ്ഥിര വികസനത്തിന് എന്‍എസ്എസ് എന്ന സന്ദേശവുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രവര്‍ത്തനങ്ങളുമായി 27 വരെ ക്യാമ്പ് തുടരും.