
വടകര: മാതാ പേരാമ്പ്ര (മലയാളം തിയററ്റിക്കല് ഹെറിറ്റേജ് ആന്റ് ആര്ട്സ്) യുടെ 20-ാം വാര്ഷികാഘോഷം 22-ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം വടകര ടൗണ്ഹാളില്
ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. മുന് എംഎല്എ ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം നിര്വഹിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കല് വിശിഷ്ടാതിഥിയായിരിക്കും. ലോക ബോക്സിങ് ചാമ്പ്യന് കെ.സി ലേഖ, ഗായകനും കവിയുമായ അജയ് ഗോപാല്, ഗാന രചയിതാവ് ഇ.വി.വത്സന് എന്നിവര് പങ്കെടുക്കും.
ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി അന്താരാഷ്ട്ര
വേദികളില് തനതായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് മാതാ പേരാമ്പ്ര. 20-ാം വാര്ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്ക്കുന്ന സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. ഇവയുടെ ഉദ്ഘാടനമാണ് വടകരയില് നടക്കുന്നത്. ചിലപ്പതികാരം ദൃശ്യാവിഷ്കാരവും നാളെ അരങ്ങേറും.
വാര്ത്താസമ്മേളനത്തില് മാത ഡയരക്ടര് ടി.കെ.കനകദാസ്, എ.കെ.ബാലചന്ദ്രന്, ജനാര്ദനന് വെങ്ങപ്പറ്റ, മണലില് മോഹനന് എന്നിവര് പങ്കെടുത്തു.
















