
കക്കട്ടില്‍: വന്ദേമാതരവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞ മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ കോലം ബിജെപിയുടെ നേതൃത്വത്തില്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം
കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി കക്കട്ടില്‍ പ്രകടനവും പൊതുയോഗവും നടത്തി. വര്‍ഗീയതയുടെ തീ കൊളുത്തി കേരളത്തെ വിഭജിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ച് നടന്ന പ്രതിഷേധം സിപിഎം ഏരിയാ സെക്രട്ടറി പി.പി.ഷൈജു ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളായ കെ.കെ.സുരേഷ്, ശശിന്ദ്രന്‍ കുനിയില്‍, കെ ടി രാജന്‍, എന്‍.കെ ശശി, രാധിക ചിറയില്‍, കെ.ടി ചന്ദ്രന്‍, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.ബിജു, അജിത നടേമ്മല്‍, എം.കെ.സന്തോഷ്, ഒ. ബാലന്‍ എന്നിവരും ജനപ്രതിനിധികളും പ്രകടനത്തിന് നേതൃത്വം നല്‍കി.
















