
അഴിയൂര്‍: മുക്കാളി റെയില്‍വേ സ്റ്റേഷന് മുന്നില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചോമ്പാല്‍ ജുമുഅ മസ്ജിദിന് സമീപം പള്ളി പറമ്പത്ത് പാറേമ്മല്‍ അസ്ക്കറിന്റെ മകന് അജ്മല്‍ (29) ആണ്
മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന അജ്മല്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയതായിരുന്നു. മാതാവ്: റൗസത്ത്. ഭാര്യ: അന്‍സീറ (മടപ്പള്ളി മാളിയേക്കല്‍). മകന്: ആമിഷ് അലിയാന്‍ സമദ്.
സഹോദരങ്ങള്‍: സഫ്വാന്, അജ്സീറ. മൃതദേഹം ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
















