
വടകര: ജി. അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഇതിഹാസ മാനങ്ങളുള്ള ഗ്രാഫിക് നോവലാണെന്ന് ചിത്രകാരി ജോളി എം. സുധന്‍ പറഞ്ഞു. പയസ്വിനിയുടെ
പ്രതിമാസ പരിപാടിയായ അക്ഷരനിര്‍ഝരിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജോളി എം. സുധന്‍.
ജി. അരവിന്ദന്റെ സിനിമകളോളം, ചിലപ്പോള്‍ സിനിമകളെ വെല്ലുന്ന, ജീവിതദര്‍ശനം ഈ വിശിഷ്ടകൃതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കളത്തില്‍ നടന്ന പരിപാടിയില്‍ രമേശ് രഞ്ജനം അധ്യക്ഷത വഹിച്ചു. കെ. വിജയന്‍ പണിക്കര്‍, തയ്യുള്ളതില്‍ രാജന്‍, സത്യന്‍ കാവില്‍, ടി. പ്രമോദ്, വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
















