
തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനമായി. മന്ത്രിമാരുടെ പട്ടിക കൈമാറി. വിമര്‍ശനം ശക്തമായതോടെ പി കെ
ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പികെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ധീന്‍, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന. പികെ കുഞ്ഞാലിക്കുട്ടിയാകും നിയമസഭ കക്ഷി നേതാവ്.
കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളക്ക് നറുക്കു വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പി.കെ.ബഷീറിനു വേണ്ടി ശക്തമായ സമ്മര്‍ദമുണ്ടായതോടെ പാറക്കലിന്റെ അവസരം നഷ്ടമായി. പാറക്കലിനെ തഴഞ്ഞതില്‍ അണികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മലപ്പുറം കഴിഞ്ഞാല്‍ കോഴിക്കോട് നിന്നാണ് ലീഗിന് കൂടുതല്‍ എംഎല്‍എമാര്‍. ഈ പരിഗണനയില്‍ സംസ്ഥാന സെക്രട്ടറി പാറക്കല്‍ മന്ത്രിയാവുമെന്നാണ് കരുതിയത്.
















