
വടകര: അനുഭവസാമാന്യതയെ ഭേദിക്കുന്നതോടെയാണ് കവിത ജനിക്കുന്നതെന്ന് പ്രശസ്ത വാഗ്മിയും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു.
വിപിന്യാ രേവതിയുടെ ‘ഞാള് പോറ്റിയ കരിമ്പൂച്ച’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രന്‍ എടത്തുംകര ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ എന്‍.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. സാഹിറ കുറ്റിപ്പുറം പുസ്തക പരിചയം നടത്തി. മണലില്‍ മോഹനന്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, വി.ഫിറോസ്, നിളാ വിജയന്‍, അപര്‍ണ.പി, ഹാജറ കെ.എം, സുധീഷ് ടി, എന്‍.കെ.ഗോവിന്ദന്‍, വിപിന്യാരേവതി, ദിവാകരന്‍ കൊള്ളിക്കാവില്‍ എന്നിവര്‍ സംസാരിച്ചു.
















