
കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢി വിളിച്ചോതി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ നാദാപുരം
ഡിവൈഎസ്പി പ്രവീണ്‍ സല്യുട്ട് സ്വീകരിച്ചു. പരിശീലനം പൂര്‍ത്തിയായ അമ്പതോളം വിദ്യാര്‍ഥികള്‍ ചുവട് വെക്കുന്നത് കാണാന്‍ നിരവധി പേരെത്തി. എച്ച്എം കെ.ഹീറ, പി.ടി.എ പ്രസിഡന്റ്
കെ ടി ബിജു, വാര്‍ഡ് മെമ്പര്‍ എന്‍.വി.ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി. കെ.റിനീഷ് കുമാര്‍, എസ്‌ഐ. അനില്‍കുമാര്‍, ഡിഐമാരായ സുരേഷ് കുമാര്‍, രാജേഷ്, സുകന്യ, കമ്മുണിറ്റി പോലിസ്
ഓഫീസര്‍മാരായ ലിജി, മുഹമ്മദ് സാലിം എന്നിവര്‍ സംബന്ധിച്ചു.
















