
വടകര: ചലച്ചിത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.വി.രമേശന് രചിച്ച ‘വാക്കും ദൃശ്യവും’
പ്രശസ്ത ഗായകന് വി.ടി.മുരളി പ്രകാശനം ചെയ്തു. ലോകപ്രശസ്ത എഴുത്തുകാരുടെ സിനിമാ
ബന്ധങ്ങള്‍ പരിശോധിക്കുന്നതാണ് പുസ്തകം.
വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന് സി.വി.രമേശന്റെ ചലച്ചിത്രപഠനങ്ങള്‍ അവലോകനം ചെയ്തു. പ്രസിദ്ധ സംവിധായകനും സിനിമ അധ്യാപകനുമായ പ്രതാപ് ജോസഫ് ‘സിനിമ: നിര്‍മാണം, കാഴ്ച’
എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.ലക്ഷ്മണന്, എം.കെ.ശിവദാസന്‍, ടി.സി.രമേശന്, ഡോ. ഒ.ശശിധരന്, വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡി.ദീപ സ്വാഗതവും സീറോ ബാബു നന്ദിയും പറഞ്ഞു.
കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാക്കും ദൃശ്യവും സി.വി.രമേശന്റെ ഇരുപതാമത്തെ ചലച്ചിത്രപഠന സമാഹരമാണ്.
















