വടകര: ചോറോട് ചേന്ദമംഗലത്ത് ബിജെപിയുടെ പതാകയും കൊടിമരവും നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ ബിജെപി ചോറോട് വെസ്റ്റ് ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.
ചേന്ദമംഗലം എല്‍പി സ്കൂളിനു സമിപം 20 വര്‍ഷത്തിലേറെയായി സ്ഥാപിച്ച ബിജെപി കൊടിമരവും ചേന്ദമംഗലം കുളത്തിനരികിലെ കൊടിയുമാണ് രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
ബിജെപിയുടെ പ്രതിഷേധ യോഗത്തില്‍ ഏരിയാ പ്രസിഡന്റ് തിലകന് ചോറോട്, ജനറല്‍ സെക്രട്ടറി ബിബിഷ് സി.കെ, സജീന്ദ്രന്. കെ.പി, സുഭാഷ് ബി.എസ് തുടങ്ങിയവര്‍ സംസരിച്ചു.
















