
മലപ്പുറം: കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ വലിയ പിന്തുണ നൽകിയെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎയും മുൻ സിപിഎം നേതാവുമായ ജി.സുധാകരൻ. പാണക്കാടെത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടി
ക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം.
പാണക്കാട് എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ്, കോൺഗ്രസ് പിന്തുണ തനിക്ക് താങ്ങായി. അവസാനം വരെ കൂടെ നിന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പണം ചെലവാക്കിയത് താനാണ്.
എൽഡിഎഫ് വിട്ടുപോയ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനുമായി താൻ ഒരു ആശയവിനിമയം നടത്തിയിട്ടില്ല. ആരോപണമെല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന്
27,935 വോട്ടിന്റെ മിന്നുംജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എച്ച്. സലാമിനെയാണ് സുധാകരന് പരാജയപ്പെടുത്തിയത്. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന സുധാകരന് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സുധാകരൻ സന്ദര്‍ശിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനേയും ഭാര്യ പ്രീതി നടേശനേയും ജി. സുധാകരന് കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
















