
അഴിയൂര്‍: കെ.കെ.രമയുടെ വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള ജനകീയ മുന്നണി നന്ദി പ്രകടന യാത്ര ചീറയില്‍പീടികയില്‍ തുടക്കമായി. യാത്ര വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയില്‍ രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തിയുള്ള വികസനം തുടരുമെന്ന് കെ കെ രമ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ യു.എ.റഹീം അധ്യക്ഷത വഹിച്ചു. എന്‍ വേണു, വി കെ അനില്‍ കുമാര്‍, പി ബാബുരാജ്, ബാബു ഒഞ്ചിയം, പി പി ജാഫര്‍, പ്രദീപ് ചോമ്പാല, ടി സി രാമചന്ദ്രന്‍, മോനാച്ചി ഭാസ്‌ക്കരന്‍, പി പി ഇസ്മായില്‍, ഹാരിസ് മുക്കാളി, കെ പി വിജയന്‍, സി സുഗതന്‍, വി പി പ്രകാശന്‍, പി കെ കോയ, കെ പി രവീന്ദ്രന്‍, ശ്യാമള കൃഷ്ണാര്‍പിതം, കെ റംലത്ത്, സോമന്‍ കൊളരാട് എന്നിവര്‍ സംസാരിച്ചു.
















