വടകര: ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് പാര്‍കോ ഡയബത്തോണ്‍-2024ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു. പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതര്‍ക്ക് കൃത്യമായ ദിശാബോധം നല്കുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. രാവിലെ 8 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയില് പങ്കെടുക്കുന്നവര്‍ക്ക്
6100 രൂപ വിലവരുന്ന ഷുഗര്‍ (GRBS), എച്ച്ബിഎ1സി, യൂറിന്‍ മൈക്രോ ആല്ബുമിന്, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈല്‍, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കണ്‍സള്‍ട്ടേഷനും രോഗങ്ങള്ക്കനുസൃതമായി സൗജന്യമായിരിക്കും. രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില് വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും പ്രമേഹത്തെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശില്പശാലയില് പങ്കെടുക്കാം. താല്പര്യമുള്ളവര് 0496 3519999, 0496 2519999 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇളവുകള്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രം.