
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി
ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബിനോയ് അമ്മ ബിജിയ്ക്കും സഹോദരി ബ്ലസിയ്ക്കുമൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു. നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപം തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം നഷ്ടമായി ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ബിനോയ് ഓട്ടോയ്ക്ക് അടിയില്‍ പെട്ടുപോയി. ഉടനെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ ബിജിയ്ക്കും ബ്ലസിയ്ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിനോയ്.















