നാദാപുരം: കല്ലാച്ചി തെരുവന്‍ പറമ്പിന് സമീപം ചിയ്യൂരില്‍ രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഫൈസലിനെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. നരിപ്പറ്റ സ്വദേശിനി ഷംനയെയാണ് (28) ഭര്‍ത്താവ് ഫൈസല്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
ഇന്നല വൈകുന്നേരമാണ് സംഭവം. ഷംനയുടെ ഇടത് ചുമലിനും വയറിനുമാണ് കുത്തേറ്റത്. ചിയ്യൂരിലെ ഫൈസലിന്റെ വീട്ടില്‍ വെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ ഷംനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു.
അക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുടുംബ കലഹമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.