ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി
യുവാക്കൾക്ക് ദാരുണാന്ത്യം. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി പി.ടി.സുബില്‍ (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും.
വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിൽ എത്തി. പോസ്റ്റ്
മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.















