വടകര: കോട്ടക്കടവില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പരവന്തയില്‍ അണ്ടര്‍ പാസും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍
(കെഎസ്എസ്പിയു) വടകര മുനിസിപ്പല്‍ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വടകര മുനിസിപ്പല്‍ ബ്ലോക്ക് സമ്മേളനം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. എ.എം.വസന്ത് കുമാര്‍, അസ്സയിന്‍, ടി.ഭാസ്‌ക്കരന്‍, കെ.വി.ശശിധരന്‍, പി.കെ.നാരായണന്‍, ടി.രവി, വി.തങ്കമണി, എ.കെ.ബാലന്‍, പി.പ്രശാന്തി, കെ.ഗോപാലകൃഷ്ണന്‍, കെ.കെ.നാരായണന്‍, എം.പി.കുഞ്ഞികൃഷ്ണന്‍, വി.പി.സുരജ, ടി.കെ.ചന്ദ്രി, മജീദ്, പ്രഭാകരന്‍.വി, സുരേഷ് പുത്തലത്ത്, വസന്ത, പി.ഉഷശ്രീ എന്നിവര്‍ സംസാരിച്ചു. പി.പ്രശാന്ത് സ്വാഗതവും മോളി ദേവസ്യ നന്ദിയും പ്രകാശിപ്പിച്ചു. ഭാരവാഹികള്‍ ടി.രവി (പ്രസിഡണ്ട്), വി.പ്രഭാകരന്‍, കെ.ചന്ദ്രന്‍, പി.സുധ, കെ.വി.ശശിധരന്‍ (സെക്രട്ടറി), വി.തങ്കമണി, കെ.കെ.നാരായണന്‍, പി.പ്രശന്ത്,
(ജോ. സെക്രട്ടറി), പി.കെ.നാരായണന്‍ (ഖജാന്‍ജി).















