വടകര: നഗരഹൃദയഭാഗത്ത് 12 കടകളില്‍ മോഷണം. ന്യൂഇന്ത്യ ഹോട്ടലിനു മുന്നില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള ഇടവഴിയിലെ കടകളിലാണ് കളവ്. അനാദികടകളിലും ലോട്ടറി സ്റ്റാളുകളിലും മോഷണം നടന്നു. കളവു പോയത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുന്നതേയുള്ളൂ.
എല്ലാ കടകളുടെയും പൂട്ട്പൊളിച്ച നിലയിലാണ്. പുലര്‍ച്ച രണ്ട് മണിയോടെ മോഷ്ടാവ് ആയുധവുമായി എത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ക്യാമറ തകര്‍ക്കുകയും ചെയ്തു.
അടുത്തടുത്തായി ഇരുപത്തഞ്ചോളം കടകളുള്ള ഇവിടെ ഭൂരിഭാഗവും അനാദികടകളാണ്. ഈ ഭാഗത്ത് തെരുവുവിളക്ക് കത്തുന്നില്ല. ഇവ ശരിയാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് മോഷണം. രണ്ടു വര്‍ഷം മുമ്പാണ് ഈ വഴിയിലെ വ്യാപാരി കടയില്‍ കൊല്ലപ്പെട്ട സംഭവം നടന്നത്. ആവശ്യത്തിന് വെളിച്ചവും പോലീസ് പട്രോളിംഗും വേണ്ടതുണ്ടെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
കളവു നടന്ന കടകളില്‍ വടകര പോലീസ് പരിശോധന നടത്തി. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുല്‍സലാം, വൈസ് പ്രസിഡന്റ് മുഹമ്മദലി, ജോയിന്റ് സെക്രട്ടറിമാരായ സുധീര്‍ കുമാര്‍, അമല്‍ അശോക്, നിഷാര രാജന്, ഷംസുദീന്‍ കല്ലിങ്ങല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.