
അഴിയൂര്‍: ദേശീയപാതയില്‍ അശാസ്ത്രീയ ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഇരയായി മധ്യവയസ്‌കന്‍ ബസ്സിടിച്ച് മരിച്ചു. മുക്കാളി റെയില്‍വേ സ്റ്റേഷനു സമീപം പപ്പിട നിര്‍മാണ
തൊഴിലാളി ചെറിയ പറമ്പത്ത് ബാലനാണ് (78) മരിച്ചത്.
ഞായാറാഴ്ച മുക്കാളിയില്‍ താല്‍ക്കാലികമായി തുറന്ന ദേശീയ പാത മുറിച്ച് കടക്കുന്നതിനിടയില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകട. ബസുകള്‍
തോന്നിയ സ്ഥലത്ത് നിര്‍ത്തുന്നത് അപകടത്തിന് മറ്റൊരു കാരണമാവുന്നു. ഭാര്യ: സരോജിനി. മക്കള്‍: സീന, സിജു (ഡ്രൈവര്‍), സിജേഷ് (ഒട്ടോഡ്രൈവര്‍). മരുമക്കള്‍: ബാബു പയ്യോളി, ലത. സഹോദരങ്ങള്‍: രാധ ഏറാമല, പരേതരായ ദേവി, ഗോവിന്ദന്‍ കുഞ്ഞിക്കണ്ണന്‍, അനന്തന്‍.
നിര്‍മാണ കരാറുകാര്‍ തോന്നിയത് പോലെ ഏര്‍പെടുത്തുന്ന ട്രാഫിക്ക് സമ്പ്രദായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുഞ്ഞിപ്പള്ളിയില്‍ പുതിയ ദേശീയ പാതയില്‍ കയറിപ്പറ്റാനുള്ള വഴി ദുര്‍ഘടം പിടിച്ചതാണ്. ഇതിലൂടെ പോയാലേ ബസ്സില്‍
കയറാന്‍ കഴിയൂ. മറ് ഭാഗത്തെത്താനും ഏറെ പ്രയാസമാണ്. സര്‍വീസ് റോഡ് അറ്റകുറ്റപണിക്ക് അടച്ചതായി പറയുന്നുണ്ടെങ്കിലും ഒരു നിര്‍മാണ പ്രവൃത്തിയും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡന്റ് പി ബാബുരാജ് എന്നിവര്‍ ആവശ്യപ്പെട്ടു.
















