പയ്യോളി: ഇത്തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കൊയ്ത് പയ്യോളി തിക്കോടിയന് സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. പരീക്ഷ എഴുതിയ 720 വിദ്യാര്‍ഥികളും തുടര്‍ പഠനത്തിന് യോഗ്യത നേടി. 153 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുകയും ചെയ്തു. നൂറോളം പേര്‍ക്ക് 9 വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചു. വിജയോത്സവം പദ്ധതിയുടെ ഭാഗമായി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ വിജയം നേടാന്‍ സഹായിച്ചത്. മുഴുവന്‍ വീടുകളിലും ഗൃഹസന്ദര്നം നടത്തുകയും കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ് നല്കി പഠന പിന്നോക്കാവസ്ഥയില്‍ നിന്നു മുന്നോട്ട് കൊണ്ടുവരാന്‍ കഴിയുകയും ചെയ്തു. മോണിംഗ് ക്ലാസ്, ഈവനിംഗ് ക്ലാസ്, രാത്രികാല പരിശീലനം, അയല്പക്ക പഠനകേന്ദ്രം, പ്രത്യേക പരിശീലന ക്ലാസുകള്‍ എന്നിവ എടുത്തു പറയേണ്ടുന്ന പ്രവര്‍ത്തനങ്ങളാണ്.
നൂറു മേനി വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍, പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, ഹെഡ്മാസ്റ്റര് എന്‍.എം.മൂസ്സ കോയ എന്നിവര്‍ സംബന്ധിച്ചു.