കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപവത്കരിച്ച ഫ്ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി.
അനധികൃത പണമെഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളില്‍ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.