കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടില്‍ ജില്ലയിലെ ഇരു ലോക്സഭ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേര്. കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ 1814 പേരും വടകര മണ്ഡലത്തില്‍ (കൂത്തുപറമ്പ്, തലശ്ശേരി ഉള്‍പ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രില്‍ 20, 21, 22 തീയ്യതികളിലായാണ് ഈ വിഭാഗക്കാരുടെ തപാല്‍വോട്ട് നടന്നത്.ആദ്യദിനത്തില്‍ കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ 328 പേരും വടകര മണ്ഡലത്തില്‍ 320 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ 21,
22 തിയ്യതികളില്‍ കോഴിക്കോട് യഥാക്രമം 569, 917 പേരും വടകരയില്‍ 635, 675 പേരും വോട്ട് രേഖപ്പെടുത്തി. പോലീസ്, അഗ്നിശമന വിഭാഗം, ജയില്‍, എക്സൈസ്, മില്‍മ, കെഎസ്ഇബി, ജല അതോറിറ്റി, കെ എസ് ആര് ടി സി, ട്രഷറി സര്‍വീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്
ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള് ഇന്ത്യ റേഡിയോ, ദൂരദര്ശന്, ബി എസ് എന്‍ എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ട് സൗകര്യം നല്‍കിയത്.