കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്ളയിങ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും ചേര്‍ന്ന് നീക്കം ചെയ്തത് 21584 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതലുള്ള കണക്കാണിത്.
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 20308 പ്രചാരണ വസ്തുക്കളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച 1276 വസ്തുക്കളും ചുവരെഴുത്തും മറ്റുമാണ് നീക്കം ചെയ്തത്.
ഇതില്‍ 2167 പരാതികള്‍ സി-വിജില്‍ ആപ്പ് മുഖേന ലഭിച്ചതാണ്. ഇതില്‍ 2162 എണ്ണത്തില്‍ നടപടി എടുത്തു. 2100 പരാതികളിന്മേല് 100 മിനിറ്റിനുള്ളിലാണ് നടപടി സ്വീകരിച്ചത്.