
അരൂര്‍: കാര്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കട്ട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ അരൂരില്‍ ആശുപത്രി റോഡ്
ജംഗ്ഷനടുത്ത്
മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തോടില്‍ കുടുങ്ങിയ കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കൊന്നും പറ്റിയില്ല. നാട്ടുകാര്‍ ഓടി എത്തി കാറിലുണ്ടായിരുന്ന വരെ പുറത്തിറക്കി.
















