
വടകര: കുഴികള്‍ നിറഞ്ഞ റോഡില്‍ നാട്ടുകാര്‍ ശ്രമദാനമായി ജനകീയ കോണ്‍ക്രീറ്റിംഗ് നടത്തി. മുനിസിപ്പല്‍ ഒന്നാം വാര്‍ഡിലെ കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് റോഡിലാണ് യൂനിറ്റി
റസിഡന്റ്സ് അസോസിയേഷന് മുന്‍കൈയെടുത്ത് കോണ്‍ക്രീറ്റിംഗ് നടത്തിയത്. റീടാറിംഗിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ശ്രമമില്ലാതായതോടെ കുഴികള്‍ അടക്കാന്‍
നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. റോഡില്‍ ഭീമന് കുഴികള്‍ നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് റസിന്റ്സ് അസോസിയേഷന്റെ ഇടപെടല്‍. കോണ്‍ക്രീറ്റിനു വേണ്ട സിമന്റും പൂഴിയും മെറ്റലും സമീപ വാസികള്‍ സംഭാവനയായി നല്കി. ടി.പി.വിനോദന്റെയും മുഹമ്മദ് ഷഫീഖിന്റെയും നേതൃത്വത്തില്‍ രാവിലെ ഏഴിന്
തുടങ്ങിയ ശ്രമദാനം പതിനൊന്നു വരെ നീണ്ടു. ബഷീര്‍ പൊന്മണിച്ചി, പി.മഹമൂദ്, സി.എച്ച്.ജനീഷ്കുമാര്‍, ടി.പി.രാജീവന്, കെ.പി.നജീബ്, എ.കെ.സചീന്ദ്രന്‍, ശ്രീയേഷ് ചാത്തോത്ത്, നിഷാന്ത് അഞ്ചുകണ്ടത്തില്‍, ലിജേഷ് നന്ദനം, നവീന്‍ (കണ്ണന്)
എന്നിവര്‍ ശ്രമദാനത്തില്‍ പങ്കാളികളായി.
















