കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൾ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ
മാറ്റിയത്.
വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, സ്കൂൾ പിടിഎ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിനോദയാത്ര ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്ആര്ഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടിയെന്നും പറയുന്നു.
















