വടകര: വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്ന് 60,000 രൂപ വിലവരുന്ന കോപ്പര്‍ കേബിളുകള്‍ മോഷണം പോയി.
സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് കുംഭകോണം അണ്ണാനഗര്‍ കോളനി സ്വദേശി അജിത്തിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കളവ് നടന്നത്. സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി കോപ്പര്‍ കേബിളുകള്‍ മോഷ്ടിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.















