കൊയിലാണ്ടി: എന്‍എച്ച് 66-ല്‍ മൂന്നിടങ്ങളില്‍ എന്‍ട്രി, എക്സിറ്റ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍
നാഷണല്‍ ഹൈവേ അതോറിറ്റി റോഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ വൈശാഖും സംഘവും മണല്‍, കോമത്ത്കര പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെങ്ങോട്ടുകാവ് മുതല്‍ കൊയിലാണ്ടി മേഖലയിലെ എന്‍എച്ച് 66ല്‍ മൂന്ന് സ്ഥലങ്ങളില്‍ എന്‍ട്രി, എക്സിറ്റ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സംഘം ചര്‍ച്ച നടത്തി. എന്‍എച്ച്എഐ റോഡ് സേഫ്റ്റി വിഭാഗം അധികൃതരുമായി സ്ഥലപരിശോധന നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് നവംബര്‍ ആദ്യവാരം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ യു.കെ.ചന്ദ്രന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദൃശ്യ, കൗണ്‍സിലര്‍മാരായ രമ്യ മനോജ്, ദാമോദരന്‍.കെ.കെ, ബിജു.പി.എം, മൈഥിലി സോമന് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.















