വളയം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും നാദാപുരത്തെ പ്രഥമ എംഎല്‍എയുമായ സി.എച്ച്.കണാരന്റെ 54-ാം ചരമ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി സിപിഎം
നേതൃത്വത്തില്‍ വളയം കല്ലുനിരയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവുംനടത്തി. അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന് ഉദ്ഘാടനം ചെയ്തു. വി.കെ.രവി അധ്യക്ഷനായി. എ.മോഹന്‍ദാസ്, കെ.പി.പ്രദീഷ്, എ.കെ.രവി തുടങ്ങിയവര്‍ സംസാരിച്ചു.















