
കുറ്റ്യാടി: ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എല്ലാ ബൂത്ത്
കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ. കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഏഴിന് ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ദേശ് ബച്ചാവോ മഹാറാലി വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തളീക്കര മദ്രസ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബ്ലോക്ക് പ്രസിഡന്റ്
ജമാല്‍ കോരങ്ങോട്ട് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രന്, കെപിസിസി മെമ്പര്‍. കെ ടി ജയിംസ്, ഡിസിസി ഭാരവാഹികളായ മൊയ്തു കോരംകോട്ട്. അഡ്വ. പ്രമോദ് കക്കട്ടില്‍, കെ പി രാജന്, മണ്ഡലം പ്രസിഡന്റുമാരായ രവീന്ദ്രന്, മുത്തലിബ് എം കെ, മോയങ്കോട് കുഞ്ഞിക്കണ്ണന്, കക്കട്ട് ശ്രീധരന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, പോഷക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പപ്പന് തൊട്ടില്‍പാലം സ്വാഗതവും യുവിസി അഹമ്മദാജി നന്ദിയും പറഞ്ഞു.
















