
എടച്ചേരി: എടച്ചേരി നോര്‍ത്തില്‍ ജനതാ മുക്കില്‍ സ്ഥാപിച്ച ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം. ശ്രീ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ
ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവര്‍ന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ എടച്ചേരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം നാദാപുരം സ്റ്റേഷന് പരിധിയിലെ അരൂര്‍ മഞ്ചാങ്കാട്ടില്‍ കാവിന്റെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നിരുന്നു.
















