
ഒഞ്ചിയം: എസ്ഐആര് തെറ്റാണെങ്കില് വടകര എംഎല്എ രാജി വെക്കുക എന്ന മുദ്രാവാക്യം ഉയര്ത്തിപിടിച്ചു ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്
കെ.കെ.രമയുടെ വസതിയിലേക്ക് മാര്ച്ച് നടത്തി. മാര്ച്ച് കര്ഷകമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറി രാംദാസ് മണലേരി ഉദ്ഘടാനം ചെയ്തു. എസ്ഐആറിനെതിരെ പ്രതിഷേധിക്കുന്നവര് രാജിവെക്കാതെ സമരരംഗത്ത് തുടരുന്നത് വിരോധാഭാസമാണെന്നും ഖാര്ഗയുടെയും രാഹുലിന്റെയും എം.എ. ബേബിയുടേയും അഭിപ്രായം മാനിച്ചു കേരളത്തിലെ 137 ഇടത് വലതു എംഎല്എമാര് രാജിവെക്കണം എന്നും രാംദാസ് മണലേരി പറഞ്ഞു
ബിജെപി മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ പി
അധ്യക്ഷത വഹിച്ചു. യുവമോര്ച്ച ജില്ലാ പ്രസിഡന്റ് അമല് രാജ്, ബിജെപി ജില്ലാ സെക്രട്ടറി പി.പി. വ്യാസന് എന്നിവര് സംസാരിച്ചു. മാര്ച്ചിന് ജില്ലാ സെക്രട്ടറി പ്രീത പികെ, ജില്ലാ വൈസ് പ്രസിഡന്റ് ശോഭ, മണ്ഡലം ജനറല് സെക്രട്ടറി അനില് കുമാര് വി പി, മണ്ഡലം സെക്രട്ടറിമാരായ രവീന്ദ്രന് തെറ്റത്ത്, അതുല് ആനന്ദ്, സംസ്ഥാന കൗണ്സില് അംഗം ജയകുമാര് കെ പി, ജില്ലാ കമ്മിറ്റി അംഗം ശശിധരന്, അനില് കക്കാട്ട്, യുവമോര്ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിനീഷ് ടി പി, ബിജെപി അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് ടി,
കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന് ടി കെ, ഓര്ക്കാട്ടേരി ഏരിയ ജനറല് സെക്രട്ടറി രമേഷ് കുമാര്, അഴിയൂര് പഞ്ചായത്ത് ജനറല് സെക്രട്ടറി കെ പി രതീഷ്, യുവമോര്ച്ച മണ്ഡലം പ്രസിഡന്റ് അക്ഷയ് കൃഷ്ണ എന്നിവര് നേതൃത്വം നല്കി. മാര്ച്ച് എംഎല്എയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞപ്പോള് പ്രവര്ത്തകരും പോലീസും തമ്മില് ചെറിയ തോതില് ഉന്തും തള്ളും നടന്നു. നേതാക്കള് ഇടപെട്ട് രംഗം ശാന്തമാക്കി.
















