മാഹി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ന്യൂമാഹിയില്‍ യുവതിയും യുവാവും പിടിയില്‍. മാരക ലഹരിമരുന്നായ
എംഡിഎംഎയുമായാണ് യുവതിയും യുവാവും പിടിയിലായത്. തലശ്ശേരി ടെമ്പിള്‍ഗേറ്റ് പി.കെ.റുബൈദ (34), വേളം വി.പി.അജ്മല്‍ (34) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂമാഹി അഴീക്കലിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെനിന്നു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 16.58 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ന്യൂമാഹി എസ്ഐ രജിന് രാജിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അഭിഷേക്, അനില്‍കുമാര്‍, സിപിഒമാരായ സുവിന്, രചന എന്നിവരും തലശ്ശേരി എഎസ്പി സ്ക്വാഡും ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്നാണ് കേസ് പിടികൂടിയത്.















