കക്കട്ടില്‍: ഗാന്ധി ഗ്രാമോത്സവത്തിന്റെ ഭാഗമായി കുന്നുമ്മല്‍ മേഖലയിലെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്മരാണാഞ്ജലി അര്‍പ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.വി.കുഞ്ഞിരാമന്‍ നായര്‍ (കാവിലുംപാറ), എന്‍.പി.മൊയ്തു (മൊകേരി), കൊടുവങ്ങല്‍ അമ്പുകുറുപ്പ് (മൊകേരി), എ.പി.കൃഷ്ണന്‍ (മൊകേരി), പി.കെ.ഗോപാലന്‍ നമ്പ്യാര്‍ (കക്കട്ടില്‍), എരഞ്ഞിയുള്ളതില്‍ ശങ്കരന്‍ (കക്കട്ടില്‍), സി.എച്ച്.ചാത്തു (കായക്കൊടി), കെ.എം.കുട്ടികൃഷ്ണ മാരാര്‍ (കായക്കൊടി), എം.ചാത്തുകുറുപ്പ് (ദേവര്‍കോവില്‍), എം.കണ്ണന്‍ (ചീക്കോന്നുമ്മല്‍), വി.എന്‍.കുഞ്ഞിക്കണ്ണന്‍ (വട്ടോളി), കെ.കൃഷ്ണന്‍ (വട്ടോളി), എം.ഗോപാലക്കുറുപ്പ് (കുന്നുമ്മല്‍), വളപ്പില്‍കുന്നത്തടത്തില്‍ ഗോവിന്ദന്‍ (പാതിരിപ്പറ്റ), ടി.ശങ്കരക്കുറുപ്പ് (കുന്നുമ്മല്‍), പി.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ (തളിയില്‍, കുറ്റ്യാടി), സി.എച്ച്.കുഞ്ഞിക്കേളു കുറുപ്പ് (കല്ലാച്ചി) എന്നിവര്‍ക്കാണ് സ്മരണാഞ്ജലി അര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ മുഖ്യാതിഥിയായി. പി.കെ.രാമചന്ദ്രന്‍, വി.രാജന്‍, മോഹനന്‍ ആയടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം എന്‍.വി.ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദന്‍, സ്വാഗത സംഘം ഭാരവാഹികളായ മനയത്ത് ചന്ദ്രന്‍ പി.ഹരീന്ദ്രനാഥ്, രാജഗോപാലന്‍ കാരപ്പറ്റ, സജീവന്‍ മൊകേരി, ജയചന്ദ്രന്‍ മൊകേരി, ഓര്‍മ റഫീഖ്, ടി.രാധാകൃഷ്ണന്‍, നാസര്‍ കക്കട്ടില്‍, പ്രമോദ് കക്കട്ടില്‍, വി.വി.പ്രഭാകരന്‍, നീലീയോട്ട് നാണു, പറമ്പത്ത് കുമാരന്‍, കെ.കണ്ണന്‍, സി.നാരായണന്‍, പി.പി.അശോകന്‍ മുതലായവര്‍ നേതൃത്വം നല്‍കി.















