
ആയഞ്ചേരി: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം സമ്മേളനം ആയഞ്ചേരിയില്‍ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ അമീന്‍ കാരക്കുന്ന് ഉദ്ഘാടനം
ചെയ്തു. ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് അമീന്‍ കാരക്കുന്ന് പറഞ്ഞു.
ആയഞ്ചേരി വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ ബഷീര്‍ കൂറ്റേരി അധ്യക്ഷത വഹിച്ചു. ഫൗസിയ ആരിഫ്, അടിക്കൂല്‍ മൂസ എന്നിവര്‍ സംസാരിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അടിക്കൂല്‍ മൂസ (പ്രസിഡന്റ്), ബഷീര്‍ കൂറ്റേരി, ഷംന അബ്ദുല്‍ മജീദ് (വൈസ് പ്രസി.), മുഹമ്മദ് സലീം എം (സെക്രട്ടറി), വി പി ജമാല്‍, ഫൗസിയ കെ വി (ജോ.സെക്ര), ടി വി അഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















