ഓര്‍ക്കാട്ടേരി: വിദ്യാര്‍ഥികളുടെ അക്കാദമിക മികവിനൊപ്പം നേതൃത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനു നല്കിയ സംഭാവനകള്‍ പരിഗണിച്ച്
ഓര്‍ക്കാട്ടേരി കെകെഎം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഫിലോസഫി അധ്യാപകന് കെ.കെ. രാജേഷിനെ ഓര്‍ക്കാട്ടേരി റോട്ടറി ആദരിച്ചു. തന്റെ വിദ്യാഭ്യാസ യാത്രയില്‍ ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, എഡ്യൂക്കേഷന്‍ എന്നിങ്ങനെ 5 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡ്, എംഎഡ്, എംഎന്ഐഎസ്സി, യുജിസി, നെറ്റ്, സെറ്റ്, എംഫില്‍, തുടങ്ങിയ അധിക യോഗ്യതകള്‍ നേടിയിട്ടുള്ള
കെ.കെ.രാജേഷ് ഏഴ് വര്‍ഷം എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായും സൗഹൃദ കോ-ഓര്‍ഡിനേറ്ററായും എന്‍സിഇആര്‍ടി പാഠപുസ്തക കമ്മിറ്റിയില്‍ ടീം അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ നേതൃത്വശേഷിയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ച പവര്‍ ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ് അംഗീകാരത്തിനുള്ള മാനദണ്ഡമായി റോട്ടറി കണ്ടെത്തിയത്. പ്രശസ്ത ചരിത്ര ഗ്രന്ഥകാരന് പി. ഹരീന്ദ്രനാഥ് സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ രാജേഷിന് അവാര്‍ഡ് നല്കി. റോട്ടറി ഭാരവാഹികളും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായി.















