ന്യൂഡൽഹി: മൂന്ന് ദിവസത്തെ രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം
മാറ്റിവച്ചതായി സംഘടനകൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്തംബർ 28, 29, 30 തീയതികളിൽ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക എന്ന ആവശ്യത്തെ തുടർന്നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയാ
യി. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിരുന്നു. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു പൊതുമേഖലാ ബാങ്കുകളും ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഈ സമരത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു.
















