
വടകര: ആശാ ഹോസ്പിറ്റല്‍ മുതല്‍ എംആര്‍എ ഹോട്ടല്‍ വരെയുള്ള ഭാഗത്ത് സര്‍വീസ് റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 26-ാം തിയ്യതി ശനിയാഴ്ച രാവിലെ ആറു
മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.
കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ആശാ ഹോസ്പിറ്റലിന് സമീപത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി പോകണം. കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കരിമ്പനപ്പാലം എടോടി പഴയ സ്റ്റാന്റ് പെരുവാട്ടുംതാഴെ വഴി പോകണം. തിരുവള്ളൂര്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ നാരായണ നഗരത്തിന് സമീപത്തെ
പെട്രോള്‍ പമ്പിനടുത്ത് യാത്രക്കാരെ ഇറക്കി സര്‍വീസ് അവസാനിപ്പിച്ച് മടങ്ങണം. കൈനാട്ടി ഭാഗത്തുനിന്നു വടകരക്കുള്ള ബസുകള്‍
ആശാ ഹോസ്പിറ്റലിന് സമീപം യാത്രക്കാരെ ഇറക്കി തിരികെ പോകണം.
പയ്യോളി ഭാഗത്തുനിന്നുള്ള ബസുകള്‍ കരിമ്പനപ്പാലം എടോടി വഴി ലിങ്ക് റോഡില്‍ യാത്രക്കാരെ ഇറക്കി സര്‍വീസ് റോഡ് വഴി തിരികെ പോകണം.
















