
വടകര: എംയുഎംവിഎച്ച്എസ് സ്‌കൂള്‍ കായികമേളക്ക് നാരായണ നഗരം ഗ്രൗണ്ടില്‍ ആവേശത്തുടക്കം. വടകര എസ്‌ഐ അവിനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍
എന്‍.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പള്‍ കെ. ഹാജറ, ഹാറൂണ്‍, കൊളേരിക്കേണ്ടി അഷ്‌റഫ്, ടി മുഹമ്മദ് ഫാറൂഖ്, ഈസ, സലിം, സിമിന
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ നൗഷാദ് സ്വാഗതവും ഇസ്മായി
ല്‍ മാടശ്ശേരി നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളായി നടക്കുന്ന മേളയില്‍ നൂറോളം ഇനങ്ങളില്‍ 350 ഓളം പ്രതിഭകളാണ് മാറ്റുരക്കുന്നത്.
















