കൊയിലാണ്ടി: സിപിഎം നേതാക്കളായ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാറിനെതിരെ സിപിഎം
കൊയിലാണ്ടി നഗരത്തില്‍ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗത്തില്‍ ജില്ലാ കമ്മറ്റി അംഗം എല്‍.ജി.ലിജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബാബുരാജ്, കെ.ഷിജു, കെ.സത്യന്‍, കെ.ടി.സിജേഷ്, ആര്‍.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.















