വടകര: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഷാഫി പറമ്പില്‍ എംപി നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ച് നാളെ (ബുധന്‍)
വടകരയില്‍ നടക്കും. സാന്‍ഡ്ബാങ്ക്‌സില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആയിരങ്ങള്‍ അണിനിരക്കുന്ന റാലി വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം മുന്‍ മന്ത്രി ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, കെ.കെ.രമ, കെ.എം.അഭിജിത്ത്, ഫാത്തിമ തഹ്ലിയ എന്നിവരും പ്രമുഖ യുഡിഎഫ് നേതാക്കളും പീപ്പിള്‍സ് മാര്‍ച്ചില്‍ പങ്കെടുക്കും. പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ട കേന്ദ്ര തീരുമാനത്തിനെതിരെ വടകരയുടെയും മലബാറിന്റെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് പീപ്പിള്‍സ് മാര്‍ച്ചെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. കേരളത്തോടുള്ള റെയില്‍വേയുടെ വഞ്ചനാപരമായ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധമായി മാര്‍ച്ച് മാറുമെന്നു യുഡിഎഫ് നേതാക്കള്‍ സൂചിപ്പിച്ചു.















