
വടകര: കടത്തനാട് പ്രവാസി ആന്റ് ഫാമിലി വെല്‍ഫെയര്‍ & ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി (കാപ്‌കോസ്) നിര്‍മിക്കുന്ന ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ
ശിലാസ്ഥാപനം 27ന് വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘം പ്രസിഡന്റ് അഡ്വ.ഐ. മൂസ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ ബസ് സ്റ്റാന്റിനു സമീപം ഒരു കോടി 80 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ മൂന്നു നില കെട്ടിടമാണ് നിര്‍മിക്കുന്നത്.
ടൗണ്‍ഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. സംഘം നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ ഭവന്‍ പ്രഖ്യാപനം മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നിക്ഷേപം സ്വീകരിക്കല്‍ ഷാഫി
പറമ്പില്‍ എംപിയും പ്രമുഖ പ്രവാസികളെ ആദരിക്കല്‍ അഡ്വ .കെ പ്രവീണ്‍ കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. സഹകാരികളെ ആദരിക്കല്‍ കെ.കെ രമ എംഎല്‍എയും ഡിവിഡന്റ് വിതരണം പാറക്കല്‍ അബ്ദുള്ള എംഎല്‍എയും നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിജയികളെ അഡ്വ.കെ ജയന്തും കര്‍ഷകരെ കെ.എം.അഭിജിത്ത് എംഎല്‍എയും ആദരിക്കും. ജില്ലാ ആശുപത്രിക്ക് കാപ്‌കോസ് നല്‍കുന്ന കാരുണ്യ ഹസ്തം പദ്ധതി നഗരസഭാ ചെയര്‍മാന്‍ പി കെ ശശി നിര്‍വഹിക്കും. സഹകരണ സംഘം ജില്ലാ ജോയന്റ് റജിസ്ട്രാര്‍ ഷീജ കെ വായ്പാ വിതരണവും വടകര സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ പി സതീഷ് റിസ്‌ക് ഫണ്ട് വിതരണവും നിര്‍വഹിക്കും.വേദിക വായനശാലക്ക്
നല്‍കുന്ന പുസ്തക സമര്‍പ്പണം കല്‍പ്പറ്റ നാരായണന്‍ നിര്‍വഹിക്കും. എന്‍ സുബ്രമണ്യന്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും അഡ്വ.പി എം നിയാസ് ചികിത്സാ ധന സഹായ വിതരണവും നിര്‍വഹിക്കും. ചടങ്ങില്‍ ജന പ്രതിനിധികള്‍, സഹകാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സെക്രട്ടറി പി.കെ. പ്രീത, ഡയറക്ടര്‍ രമേശ് നൊച്ചാട്ട്, എന്‍.കെ. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















